ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് മായാവതി. പ്രതിപക്ഷത്തുള്ള കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഏക സിവിൽകോഡിനെതിരെ രംഗത്ത് വരുമ്പോഴാണ് മായാവതിയുടെ പരാമർശം ചർച്ചയാക്കുന്നത്.
ഏക സിവിൽകോഡ് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, അത് നടപ്പിലാക്കണമെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ബി.ജെ.പി ഏക സിവിൽകോഡിന്റെ എല്ലാവശവും പരിശോധിക്കണമെന്നും മായാവതി പറഞ്ഞു. എന്നാൽ അതേസമയം, ബി.ജെ.പി ഏക സിവിൽകോഡ് നടപ്പിലാക്കുന്ന രീതിയെ അംഗീകരിക്കുന്നില്ല. ഏക സിവിൽകോഡിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മായാവതി ആവശ്യപ്പെട്ടു.
എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമായ നിയമമുണ്ടെങ്കിൽ അത് രാജ്യത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മായാവതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം