ഗുജറാത്തില്‍ മഴ രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നു. ഡാമുകള്‍ നിറഞ്ഞൊഴുകുകയാണ്. 9 പേര് മരിച്ചതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ജുനഗഡ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായ് വ്യോമസേന രംഗത്തിറങ്ങി. ദുരിത ബാധിത മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
ജുനഗഡില്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറിയ രണ്ടുപേരെ വ്യോമസേന ഹെലികോപ്റ്റര്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
കൃഷിയിടത്തില്‍ എത്തിയ രണ്ടു കര്‍ഷകരാണ് വെള്ളപ്പൊക്കം കാരണം കുടുങ്ങിയത്. ഇവരെ രക്ഷപ്പെടുത്താനുള്ള എന്‍ഡിആര്‍എഫിന്റെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വ്യോമസേന ഹെലികോപ്റ്റര്‍ എത്തിയത്.
കച്ച്, ജാംനഗര്‍, ജുഗനഡ്, നവസാരി എന്നീ മേഖലകളില്‍ പ്രളയ സമാന സാഹചര്യമാണ്. സൗരാഷ്ട്ര-കച്ച് മേഖലയിലും ദക്ഷിണ ഗുജറാത്തിലും കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അഹമ്മദാബാദിലും പല മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി റോഡുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം