ബംഗളൂരു: അവസാന നിമിഷം വരെ ആവേശം അലയടിച്ച സാഫ് കപ്പ് സെമിയിൽ ലെബനോനെ തകർത്ത് ഇന്ത്യ ഫൈനലിൽ. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്
ഗോൾ കണ്ടെത്താനായില്ലെങ്കിലും കളത്തിലും കണക്കിലും ഇന്ത്യയുടെ ആധിപത്യം തന്നെയായിരുന്നു ആരാധകര്‍ മത്സരത്തിലുടനീളം കണ്ടത്. കളിയുടെ 61 ശതമാനം സമയവും പന്ത് കൈവശം വച്ചത് ഇന്ത്യയായിരുന്നു. മത്സരത്തിൽ ഇന്ത്യ 19 ഷോട്ടുകള്‍ ഉതിര്‍ത്തു. അതില്‍ ആറും ഗോൾവലയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു.
എന്നാൽ ലെബനോൻ പ്രതിരോധം തകർക്കാൻ ഇന്ത്യക്കായില്ല. ഷൂട്ടൗട്ടിൽ ഹസൻ മതോക്കിന്റെ കിക്ക് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ദു തടഞ്ഞിട്ടപ്പോൾ ഖലീൽ ബദർ കിക്ക് പുറത്തേക്കടിച്ച് കളഞ്ഞു. ഇന്ത്യന്‍ താരങ്ങളെല്ലാം പന്ത് വലയിലെത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം