ഭോപ്പാല്‍: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തമായി ഒരു ഗ്യാരണ്ടിയും ഇല്ലാത്തവരാണ് ജനങ്ങളുടെ മുന്നിലേക്ക് പുതിയ പദ്ധതികളുമായി വരുന്നതെന്നും പ്രതിപക്ഷ പാർട്ടികളെ ഉന്നംവച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ശഹ്ഡോലിൽ ഒരു ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസ് ഉറപ്പു നൽകുന്നു എന്നുപറയുമ്പോൾ അതിൽ എന്തോ കുഴപ്പമുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെന്നാണ് അവർ പറയുന്നത്. എന്നാൽ ഇവർ പരസ്പരം പോരടിച്ചിരുന്നവരാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇവരുടെ പഴയ പ്രസ്താവനകൾ ഇപ്പോഴും ലഭ്യമാണ്. പ്രതിപക്ഷ ഐക്യത്തിന് യാതൊരു ഉറപ്പുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം പാർട്ടികൾക്ക് കുടുംബ താൽപര്യം മുൻനിർത്തി മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്
കുറ്റാരോപിതർ ജാമ്യം കിട്ടിയതിനെത്തുടർന്ന് ഇപ്പോൾ പുറത്താണ്. രാജ്യദ്രോഹപരമായ ലക്ഷ്യങ്ങളോടെ അവർ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. വ്യാജവാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സ്വന്തം കാര്യത്തിൽ പോലും ഉറപ്പില്ലാത്തവരാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. കോൺഗ്രസ് പോലുള്ള പാർട്ടികൾ നൽകുന്ന ഉറപ്പ് ദുരുദ്ദേശപരവും പാവപ്പെട്ടവർക്ക് എതിരുമാണ്”– മോദി പറഞ്ഞു.
സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്യുമെന്ന് മോദി വ്യക്തമാക്കി. ഈ കാർഡ് അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതാണ്. പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ബിജെപിയും മോദിയും ഉറപ്പു നൽകുന്നുവെന്നും രാജ്യത്ത് ഇതിന് മുൻപ് ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം