ഹരാരെ: നിർണായക മത്സരത്തിൽ സ്കോട്ട്ലാൻഡിനോട് തോറ്റതോടെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റ്ഇൻഡീസ്. ഇന്ത്യയിൽ ഈ വർഷം ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് വെസ്റ്റ്ഇൻഡീസ് ഏകദിന ലോകകപ്പിനില്ലാതെ പോകുന്നത്. രണ്ടു തവണ ഏകദിന ലോകകപ്പ് ചാംപ്യൻമാരായ വെസ്റ്റിൻഡീസാണ് യോഗ്യത നേടാനാകാതെ പുറത്തായത്. ഈ വർഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിൻഡീസ് യോഗ്യത നേടിയിരുന്നില്ല.
സൂപ്പർ സിക്സ് ഘട്ടത്തിൽ സിംബാബ്വെ, നെതർലൻഡ്സ് ടീമുകളോട് തുടർത്തോൽവികൾ ഏറ്റുവാങ്ങിയതോടെ വിൻഡീസിന്റെ നില പരുങ്ങലിലായിരുന്നു. സ്കോട്ടിഷ് പടയോടുള്ള പരാജയത്തോടെ ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റിനായുള്ള വിൻഡീസ് ടിക്കറ്റ് എന്നേക്കുമായി കീറപ്പെട്ടു.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്ക്ക് പരാതി ; ഗൂഢാലോചനയ്ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്
ടോസ് നേടിയ സ്കോട്ട്ലാൻഡ് വിൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 43.5 ഓവറിൽ വിൻഡീസിന് 181 റൺസ് മാത്രമെ നേടാനായുള്ളൂ. അതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 45 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. അഞ്ച് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. റൊാമരിയോ ഷെപ്പാർഡ്(36) നിക്കോളാസ് പുരാൻ(21) എന്നിവർ പൊരുതി നോക്കിയെങ്കിലും അച്ചടക്കമുള്ള സ്കോട്ട്ലാൻഡ് ബൗളർമാർക്ക് മുന്നിൽ വിൻഡീസ് വീഴുകയായിരുന്നു.
സ്കോട്ട്ലാൻഡിനായി ബ്രാണ്ടൻ മക്മുല്ലം മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് സോളെ, മാർക്ക് വാട്ട്, ക്രിസ് ഗ്രീവസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ പോലും സ്കോട്ട്ലാൻഡിനെ വിറപ്പിക്തകാൻ വിൻഡീസിനായില്ല. 43.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി സ്കോട്ട്ലാൻഡ് വിജയലക്ഷ്യം മറികടന്നു.
ആദ്യമായാണ് വെസ്റ്റിൻഡീസ് ടീമിനു ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ പോകുന്നത്. ഇതിനു മുൻപു നടന്ന 12 ലോകകപ്പിലും കരീബിയൻ ടീമുണ്ടായിരുന്നു. 2019 ഏകദിന ലോകകപ്പിൽ യോഗ്യത റൗണ്ടിലൂടെയാണ് പ്രവേശിച്ചത്. 1975, 1979 ലോകകപ്പുകളിലാണ് വെസ്റ്റിൻഡീസ് ചാംപ്യന്മാരായത്. 1983ൽ ഫൈനലിലെത്തിയെങ്കിലും ഇന്ത്യയോടു പരാജയപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം