ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിലുണ്ടായ കനത്ത മഴയിൽ അകപ്പെട്ട് ഒരാൾ മരിച്ചു. രണ്ട് പേരെ കാണാതായി. ഖ്യുഷു, യാമാഗുച്ചി, ഒയിട മേഖലകളിലാണ് മഴ നാശം വിതച്ചത്. കടുത്ത മണ്ണൊലിപ്പും ഈ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ ജപ്പാനിലെ യാമാഗുച്ചി മേഖലയിൽ വെള്ളക്കെട്ടിൽ ഒഴുകിപ്പോയ കാറിനുള്ളിൽ നിന്നാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒയിട മേഖലയിൽ ഒലിച്ചുപോയ വീട്ടിലെ താമസക്കാരനായ വൃദ്ധനുൾപ്പെടെയുള്ള രണ്ട് പേരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്
രാജ്യത്തെ പല പ്രവിശ്യകളിലും 110 മുതൽ 385 മില്ലിമീറ്റർ മഴ വരെയാണ് ഒറ്റ ദിവസത്തിനുള്ളിൽ പെയ്തിറങ്ങിയത്. യമാഗുച്ചി, ഫുകുവോക്ക എന്നീ പ്രവിശ്യകളിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ഹിരോഷിമയ്ക്കും ഹകതയ്ക്കും ഇടയിലുള്ള സാൻയോ ഷിൻകാൻസെൻ റെയിൽവേ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം