ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. സ്കൂളുകളും അടച്ചിട്ടു.
കലാപം തുടരുന്ന സാഹചര്യത്തിൽ പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്. കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്
കലാപബാധിത മേഖലയിൽ നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ രാഹുൽ സന്തുഷ്ടവാനാണെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് എത്തി. കേന്ദ്രമന്ത്രിയുടെ വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി. മണിപ്പൂർ കത്തുമ്പോൾ മുഖ്യമന്ത്രിക്ക് താത്പര്യം നാടകം കളിക്കാനെന്ന് കോൺഗ്രസ് വിമർശിച്ചു.
അതേസമയം, രാഹുൽഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ മണിപ്പൂർ ബിജെപി ഘടകം, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും,സമാധാന ശ്രമങ്ങൾക്കായി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം