ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ബിജെപി എംപിയും റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം പരിഗണിക്കണമോയെന്നതു സംബന്ധിച്ച വിധി പ്രസ്താവന ഡൽഹി കോടതി ജൂലൈ ഏഴിലേക്ക് മാറ്റി. വനിതാ ഗുസ്തിതാരങ്ങൾക്ക് നേരെയായിരുന്നു ഉപദ്രവം.
ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിരുന്ന അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (എസിഎംഎം) ഹർജീത് സിംഗ് ജസ്പാൽ, സിറ്റി പോലീസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
“അതേസമയം എഫ്എസ്എൽ റിപ്പോർട്ടും സിഡിആറിനെക്കുറിച്ചുള്ള റിപ്പോർട്ടും (കോൾ ഡീറ്റെയിൽ റെക്കോർഡ്) കാത്തിരിക്കുന്നതിനാൽ സമയമെടുക്കും. ജൂലൈ 7 ന് പരിഗണിക്കും,” ജഡ്ജി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം