മംഗളൂരു: പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് മാതാവിനെ മർദിച്ച യുവാവിനെ ചിക്കബല്ലപുര വാണിഗരഹള്ളിയിൽ പിതാവ് ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. കെ.ജയറാമയ്യയാണ്(58) മകൻ അദ്രാഷയെ(28) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
മദ്യപാനിയായ മകനെ ജയറാമയ്യ നിരന്തരം ഉപദേശിക്കാറുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാറില്ലെന്ന് പറയുന്നു.പണം ചോദിച്ചപ്പോൾ കൈയിൽ ഇല്ല എന്ന് പറഞ്ഞ മാതാവിനെ അദ്രാഷ ക്രൂരമായി മർദ്ദിച്ചു.
ഇതുകണ്ടുകൊണ്ട് പിതാവ് മകനെ നന്നായി കൈകാര്യം ചെയ്തു.ബോധംകെട്ടു വീണ മകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു എന്ന് ദൊഡ്ഢബെലവങ്കല പൊലീസ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം