അഹമ്മദാബാദ്: ടീസ്റ്റ സെറ്റൽവാദിനോട് എത്രയും പെട്ടെന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതി. 2002ലെ ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവുകൾ നിർമിച്ചുവെന്ന കേസിലാണ് ടീസ്റ്റയോട് കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടീസ്റ്റയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
നേരത്തെ ടീസ്റ്റക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ഈ ഇടക്കാല ജാമ്യമാണ് ടീസ്റ്റയുടെ അറസ്റ്റ് കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ തടഞ്ഞിരുന്നത്. എന്നാൽ, സുപ്രീംകോടതിയെ സമീപിക്കാനായി ഉത്തരവിൽ സ്റ്റേ വേണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.
ടീസ്റ്റ സെറ്റൽവാദും മുൻ ഗുജറാത്ത് ഡി.ജ.പി ആർ.ബി ശ്രീകുമാറും വ്യാജ തെളിവുകൾ നിർമിച്ചുവെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് എ.ടി.എസ് എടുത്ത കേസിൽ കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ വ്യാജ മൊഴികളാണ് ടീസ്റ്റ നാനാവതി കമീഷന് മുമ്പാകെ നൽകിയതെന്ന് പറയുന്നു. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയത് നാനാവതി കമീഷനാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം