കൊല്ലം: മെയ് പത്തിന് പുലര്‍ച്ചെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിക്കൊലപ്പെടുത്തിയ യുവ ഡോക്ടറെ ആരുംതന്നെ പെട്ടന്നൊന്നും മറന്നിട്ടുണ്ടാവില്ല. എന്നാൽ ഇപ്പോൾ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടി.
ഈ സംഭവത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. ആ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ പൊലീസിന് വീഴ്ച സംഭവിച്ച കേസാണ്. ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.പൊലീസിന് വീഴ്ച പറ്റിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ അത് തൃപ്തികരമാകില്ലെന്നാണ് മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും സിബിഐക്ക് വിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം