കൊച്ചി: 2018ലെ പ്രളയത്തിന് ശേഷം ആരംഭിച്ച പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇഡി അന്വേഷണം. വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണം നിയമലംഘനം നടത്തിയിട്ടുണ്ടെയെന്ന് പരിശോധിക്കും. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്താനായി ഒരുങ്ങുന്നത്.
Read More:സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല
പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗമാണ് പരിശോധിക്കുന്നത്. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
Read More:ബീരേൻ സിങ്ങിന്റെ രാജി നാടകം; അതൃപ്തി അറിയിച്ച് ബിജെപി
പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് പിന്നാലെ ഇഡിയും വിവരശേഖരണം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയാണോ ഈ പദ്ധതി നടപ്പാക്കിയതെന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം