തിരുവനന്തപുരം: ചന്ദ്രനെ പഠിക്കാൻ 7 ഉപകരണങ്ങൾ കൂടെ. ജൂലൈ 13ന് വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ശാസ്ത്രീയ പഠനങ്ങൾക്കുള്ള 7 ഉപകരണങ്ങൾ (പേലോഡുകൾ). ജിഎസ്എൽവി– മാർക്ക് 3 (എൽവിഎം 3) റോക്കറ്റിൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ലെ പ്രൊപ്പൽഷൻ മൊഡ്യൂൾ ആണ് ഇവ ചന്ദ്രന്റെ ഭ്രമണപഥത്തിൽ 100 കിലോമീറ്റർ അടുത്തുവരെ എത്തിക്കുക. അവിടെ നിന്നു 4 കാലുകളുള്ള ലാൻഡർ പേലോഡുകളും റോവറും വഹിച്ച് സാവധാനം ചന്ദ്രോപരിതലത്തിലേക്ക് എത്തും. ലാൻഡറിന്റെ ഒരു വാതിൽ തുറക്കുമ്പോൾ ചക്രങ്ങളിൽ സഞ്ചരിക്കുന്ന റോവർ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങും.
Read More:12-ാമത് കാവിൻ കെയർ – എം.എം.എ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ്: സംരംഭകർക്ക് അപേക്ഷിക്കാം
ലാൻഡറിലാണ് 4 പേലോഡുകൾ. മണ്ണിന്റെ താപനില പരിശോധിക്കുന്നതിനുള്ള ചാസ്തേ (ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പെരിമെന്റ്), മണ്ണിലെ ഇലക്ട്രോമാഗ്നറ്റിക് സ്വഭാവവും പ്ലാസ്മസാന്ദ്രതയും പരിശോധിക്കുന്നതിനുള്ള ലാഗ്മിർ പ്രോബ് എന്നിവ തിരുവനന്തപുരത്തെ വിഎസ്എസ്സി തയാറാക്കിയവയാണ്. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പ സാധ്യതകൾ അളക്കുന്നതിനുള്ള ഉപകരണം (ഇൽസ), നാസയിൽ നിന്ന് എത്തിച്ച പാസീവ് ലേസർ റെട്രോഫ്ലെക്ടർ അറേ (എൽആർഎ) എന്നിവയും ലാൻഡറിൽ ഉണ്ടാകും.
ലാൻഡ് ചെയ്യുന്ന പ്രദേശത്തെ തന്മാത്രാ ഘടനയും മറ്റും പരിശോധിക്കുന്നതിന് ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ഉപകരണങ്ങൾ റോവറിൽ ഉണ്ടാകും. ചന്ദ്രനിൽ നിന്നു ഭൂമിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനു സ്പെക്ട്രോ–പോളാറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷെയ്പ്) എന്ന പേലോഡ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ഭാഗമായി നിലനിർത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം