ബെംഗളൂരു: വിവാഹം കഴിക്കാൻ അനുയോജ്യയായ പെണ്ണിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് കർണാടകയിൽ യുവാവ് ജീവനൊടുക്കി. ഉത്തര കർണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശിയായ നാഗരാജ ഗണപതി ഗവോർ(35) എന്ന യുവാവാണ് മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്.
ഗ്രാമത്തിൽ ഒരു ഭാഗത്തു ചെന്ന് ബൈക്ക് നിർത്തി കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. നല്ല ജോലി കിട്ടാത്തതിലും ഏറെ നാൾ അന്വേഷിച്ചിട്ടും വധുവിനെ കണ്ടെത്താനാകാത്തതിലും ഇയാൾ മനോവിഷമത്തിലായിരുന്നെന്നാണ് വിവരം.
Read more: മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്; ഒരാൾ കൂടി കൊല്ലപ്പെട്ടു, മൃതദേഹവുമായി ജനം തെരുവിൽ
കുറച്ചു വർഷങ്ങൾക്കു മുൻപ് ബിരുദ പഠനം പൂർത്തിയാക്കിയ ഇയാൾക്ക് അനുയോജ്യമായ തൊഴിലൊന്നും കണ്ടെത്താനായില്ല. തൊഴിലില്ലാത്തതിനാൽ ഇയാൾക്ക് വിവാഹമൊന്നും ശരിയായതുമില്ല. ഇതിൽ ഏറെനാളായി ഇയാൾ വിഷമത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം