തിരുവനന്തപുരം: ‘പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല’ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഫെയ്സ്ബുക്കിൽ എഴുതിയതെല്ലാം ചർച്ചയാക്കുകയാണ്. പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. വരികൾക്കിടയിൽ വായിക്കാൻ കേരളത്തിലെ സാധാരണക്കാർക്കറിയാം കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി.ശക്തിധരന്റെ ‘കൈതോലപായ’ ആരോപണത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ആദ്യമായിട്ടാണ് സിപിഎം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
സംശുദ്ധ രാഷ്ട്രീയക്കാരാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ളത്. കരിവാരിത്തേച്ച് കളയാമെന്ന് കരുതേണ്ട. സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ കഴിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Read more: മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്; ഒരാൾ കൂടി കൊല്ലപ്പെട്ടു, മൃതദേഹവുമായി ജനം തെരുവിൽ
തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്തും നടപടിയെടുക്കും. അതൊന്നും പാർട്ടിയെ ക്ഷീണിപ്പിക്കില്ല. പ്രതിപക്ഷം തോന്നിയപോലെ അഴിമതിയെന്ന് പറയുന്നു. കെ.പി.സി.സി അധ്യക്ഷന് കെ സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു? അഴിമതിയുടെ ഭാഗ്യമായാൽ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ല. മോൺസന്റെ കേസും വി.ഡി സതീശന്റെ കേസും തങ്ങൾ കൊടുത്തതല്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫീസിൽ 2 ദിവസം ചെലവിട്ട് സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷി ആണെന്നുമാണു ശക്തിധരൻ ആരോപിച്ചത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹന്നാൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം