ന്യൂഡൽഹി: ഗുസ്തിതാരങ്ങൾക്ക് വിദേശത്ത് പരിശീലനത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയയും, വിനേഷ് ഫോഗട്ടുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകുക. ഇരുവർക്കും കിർഗിസ്ഥാനിലും ഹംഗറിയിലുമാകും പരിശീലനം. ഇതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ബജ്റങ് ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 5 വരെ കിര്‍ഗിസ്ഥാനില്‍ പരിശീലനം നടത്തും. വിനേഷ് ആദ്യം കിര്ഗിസ്ഥാനിലേക്കും പിന്നീട് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും പോകും.
ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. ഇരുവരും നൽകിയ അപേക്ഷയിൽ 24 മണിക്കൂറിനകം തീരുമാനമെടുത്തെന്ന് കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി.
ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്കായുള്ള സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്റേയും ലക്ഷ്യം. ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും സെര്‍ബിയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനത്തിന് അനുമതി തരണമെന്ന് ഇരുവരും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇരുവരും ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻപ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടുള്ള സമരരംഗത്ത് സജ്ജീവമായിരുന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ജന്തർമന്തറിൽ സമരം നടത്തിയിരുന്ന ഗുസ്തിതാരങ്ങളുമായി കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നടത്തിയ ചർച്ചയിൽ 15നു മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതെത്തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം