ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആർ റഹ്മാനാണെന്ന് റിപ്പോർട്ടുകൾ. മൂന്ന് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികവും സ്വയം സംഗീതസംവിധാനം ചെയ്യുന്ന സിനിമകളിലാണ് റഹ്മാൻ ഗാനങ്ങൾ ആലപിക്കുന്നത്.
Read More:18 മാസങ്ങൾക്കുള്ളിൽ മാംസം ചീഞ്ഞഴുകുന്ന ‘സോംബി ഡ്രഗ്’ യുഎസിൽ; 9 മരണം
1992-ൽ മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് എ.ആർ റഹ്മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം ആരംഭിച്ചത്. തലമുറ വ്യത്യാസമില്ലാതെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഇപ്പോഴും മൂളി നടക്കുന്നുണ്ട്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ‘മാമന്നന്’ ആണ് എ. ആർ റഹാമന്റെ സംഗീത സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾ ഒരുക്കിയതും എ. ആർ റഹ്മാൻ ആയിരുന്നു. പൊന്നിയിൻ സെൽവനിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം