ന്യൂഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് തകർന്നതോടെ ബദ്രീനാഥ് യാത്രികർ വഴിയിൽ കുടുങ്ങിയാതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ബദ്രീനാഥിലേക്കുള്ള ദേശീയ പാത ഏഴിന്റെ ഒരു ഭാഗം പൂർണമായും മണ്ണിടിച്ചിലിൽ തകർന്നിരിക്കുന്നത്. നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.
Read More:മണിപ്പൂർ: വംശീയ കലാപം രൂക്ഷമായ ഇന്ത്യൻ സംസ്ഥാനത്ത് രാഹുൽ ഗാന്ധി പര്യടനം നടത്തി
കഴിഞ്ഞ ദിവസം ഹലിമാചലിൽ മാണ്ഡിയും കുളുവും ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും മൂലം തടസമുണ്ടായതിനെ തുടർന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഗതാഗതക്കുരുക്ക് നേരിടുകയും 200 ഓളം വരുന്ന വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.
ശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ ഈ വർഷം ഇതുവരെ 19 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 34 പേർക്ക് പരിക്കുകളേൽക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉത്തരാഖണ്ഡിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം