തൃശൂര്‍: പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടതായി റിപ്പോർട്ട്. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തി ഗതാഗതം ഒറ്റവരിയാക്കി.
Read More:ഫ്രാൻസിലെ പ്രതിഷേധത്തിൽ 150 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രി
പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞാണ് ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ വലതുവശത്താണ് വിള്ളല്‍ കാണപ്പെട്ടത്. റോഡിന്റെ അപ്പുറം 30 അടി താഴ്ചയാണ്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പ്രദേശത്ത് ഗതാഗതം ഒറ്റവരിയാക്കിയത്.
Read More:ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കുതിരാന്‍ തുരങ്കം കഴിഞ്ഞാല്‍ ഏകദേശം 300 മീറ്റര്‍ ദൂരത്താണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്ത് ഫൗണ്ടേഷന് ഇടാതെ, വെറുതെ മണ്ണിട്ട് പൊക്കി ടാര്‍ ഇടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം