സിനിമകളുടെ മികവിന് കൂട്ടാൻ അതിനൊപ്പം പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും സമ്മാനവും നൽകാൻ അദ്ദേഹം ഒരുമടിയും കാണിക്കാറില്ല. ‘വിക്രം’ സിനിമയുടെ വമ്പൻ വിജയത്തിൽ സംവിധായകന് ആഡംബര കാറും നടൻ സൂര്യയ്ക്ക് റോളക്സ് വാച്ചും സമ്മാനിച്ച ആളാണ് കമൽഹാസൻ. സിനിമകളുടെ മികവിന് കൂട്ടാൻ അതിനൊപ്പം പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും സമ്മാനവും നൽകാൻ അദ്ദേഹം ഒരുമടിയും കാണിക്കാറില്ല. ഇത്തവണ ആ ഭാഗ്യം ലഭിച്ചത് സംവിധായകൻ ശങ്കറിനാണ്. കമൽഹാസന്റെ പുതിയ ചിത്രം ഇന്ത്യൻ 2 ന്റെ സംവിധായകനാണ് ശങ്കർ. ഇന്ത്യൻ 2 റിലീസ് ആയിട്ടില്ലെങ്കിലും സിനിമയുടെ പ്രധാന ഭാഗങ്ങളുടേയെല്ലാം ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കണ്ടതിനു പിന്നാലെ ശങ്കറിന് ഒരു ആഡംബര വാച്ച് സമ്മാനിച്ചിരിക്കുകയാണ് കമൽ ഹാസൻ. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം കുറിപ്പും ഒപ്പം ശങ്കറിന് വാച്ച് സമ്മാനിക്കുന്ന ചിത്രവും കമൽഹാസൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ 2 ന്റെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ശങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും എന്ന് പറഞ്ഞ താരം, ശങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടം എന്നാണ് വിശേഷിപ്പിച്ചത്. ‘‘ഇന്ത്യൻ 2 സിനിമയുടെ കുറച്ചു ഭാഗങ്ങൾ കണ്ടു. ശങ്കറിന് എല്ലാ ഭാവുകങ്ങളും. ഇത് നിങ്ങളുടെ കൊടുമുടിയാകരുത് എന്നാണ് എന്റെ ഉപദേശം. കാരണം ഈ സമയം നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന ഘട്ടമാണ്. ഇത് മുകളിലേക്ക് എടുത്ത് അഭിമാനിക്കരുത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടുക.’’– എന്നാണ് കമൽഹാസൻ കുറിച്ചത്.
Read More:കൈയ്യിലൂടെ കാറുകൾ കയറ്റിയിറക്കി അഭ്യാസം
ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പനെറായി ലുമിനോർ വാച്ചാണ് താരം ശങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ശങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക. എസ്.ജെ. സൂര്യ, രാകുൽപ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു.
ഇന്ത്യൻ 2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയാൽ, മണിരത്നം ചിത്രത്തിലായിരിക്കും കമൽ ഹാസൻ അഭിനയിക്കുന്നത്. ഇതുകൂടാതെ, പ്രഭാസിന്റെ പ്രൊജക്ട് കെയിലും കമൽ എത്തുന്നുണ്ട്. പാ രഞ്ജിത്ത് ചിത്രത്തിലും കമൽ ഹാസൻ ഭാഗമാകുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം