മലപ്പുറം: വിപണിയിൽ രണ്ട് കോടിയോളം വിലവരുന്ന പാമ്പിന് വിഷവുമായി മൂന്ന് പേര് പിടിയിലായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേരാണ് പിടിയിലായത്.
പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി കുമാര്‍ (63), തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് പിടിയിലായത്. ടി പി കുമാർ കുമാർ പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുൻ പ്രസിഡന്റ് ആണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിന് വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി ക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്നാണ് സൂചന. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്ഐ ഫദൽ റഹ്മാനും ജില്ലാ ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം