തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പൊലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. പൊലീസുകാരായ വിനീത്, കിരൺ, സുഹൃത്തായ അരുൺ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
വിനീതിനെയും അരുണിനെയും രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കിരണിനെക്കുറിച്ച് വിവരം ലഭിച്ചത്. പൊൻമുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കിരൺ. വിനീത് നിലവിൽ സസ്പെൻഷനിലാണ്. വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് വിനീതിനെ സസ്പെൻഡ് ചെയ്തത്. ടൈൽസ് കട നടത്തി നഷ്ടത്തിലായ ഇയാൾ പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ടുപോകാൻ വാടകയ്ക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
കഴിഞ്ഞ ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കെന്ന പേരിലാണ് പൊലീസ് വേഷത്തിലെത്തിയ പ്രതികള് ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം