ലക്നൌ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശില്‍ വച്ചാണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. ആസാദ് സഞ്ചരിച്ച കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. ഹരിയാന നമ്പര്‍ പ്ലേറ്റിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
ബഹുജൻ മിഷൻ മൂവ്മെന്റുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്. ആസാദിന്റെ കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. വാഹനത്തിന്റെ മുന്‍വശത്തായിരുന്നു ആസാദ് ഇരുന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
“ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് അദ്ദേഹത്തെ കടന്നുപോയി. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ്. പൊലീസ് സംഭവം അന്വേഷിക്കുകയാണ്,”- എസ്.എസ്.പി ഡോ വിപിൻ ടാഡ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ല. തന്റെ സഹോദരന് ഉള്‍പ്പെടെ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം