സോള്‍: അന്താരാഷ്ട്രതലത്തില്‍ നിലവിലുള്ള പൊതുരീതി അനുസരിച്ചാകും ഇനി മുതല്‍ ദക്ഷിണ കൊറിയയില്‍ പ്രായം കണക്കാക്കുക. പുതിയ നിയമം ബുധനാഴ്ച നിലവില്‍വരുന്നതോടെ ദക്ഷിണ കൊറിയക്കാരുടെ പ്രായം ഒന്നു മുതല്‍ രണ്ട് വയസ്സുവരെ കുറയും.പ്രായം കണക്കാക്കാന്‍ പിന്തുടര്ന്നുപോന്നിരുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ദക്ഷിണ കൊറിയ.
ഇതുവരെ പിന്തുടര്ന്നു പോന്നിരുന്ന കൊറിയന്‍ പ്രായഗണ സമ്പ്രദായപ്രകാരം, ജനിച്ചുവീഴുമ്പോള്‍ കുഞ്ഞിന് ഒരു വയസ്സാണ് പ്രായം (മറ്റെല്ലായിടത്തും ജനിച്ചുവീഴുന്ന കുഞ്ഞിന്റെ പ്രായം പൂജ്യമായാണ് കണക്കാക്കുന്നത്). അടുത്ത ജനുവരി ഒന്നിന് ഒരു വയസ്സുകൂടി കൂടും. ജനിക്കുന്നത് ഡിസംബര്‍ 31-ന് ആണെങ്കില്‍ തൊട്ടുപിറ്റേന്ന് ജനുവരി ഒന്നിന് കുഞ്ഞിന് രണ്ടുവയസ്സാകുമെന്ന് ചുരുക്കം. മറ്റ് രാജ്യങ്ങളിലേതു പോലെ രണ്ടുവയസ്സാകാന് അടുത്ത ഡിസംബര്‍ 31 വരെ കാത്തിരിക്കേണ്ടതില്ല. ഈ രീതിയ്ക്കാണ് മാറ്റംവരുന്നത്.
Read More:എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്കാന് കാനഡ
ഇനി മുതല്‍ രാജ്യത്തെ എല്ലാ നിയമപരവും ഭരണപരവുമായ മേഖലകളില്‍ പുതിയ സമ്പ്രദായ പ്രകാരമായിരിക്കും പ്രായം കണക്കാക്കുക. പ്രായം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രസിഡന്റ് യൂന്‍ സുക് ഇയോള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പിലാകുന്നത്.
പ്രായം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രീതികള്‍ നിലനില്‍ക്കുന്നത് ആശയക്കുഴപ്പത്തിലേക്കും അനാവശ്യ വ്യവഹാരത്തിലേക്കും നയിക്കുന്നത് ഒഴിവിക്കാനാണ് അന്താരാഷ്ട്രതലത്തില്‍ പതിവുള്ള ശൈലിയിലേക്ക് രാജ്യം മാറുന്നത്.
അതേസമയം, പുതിയ ക്രമത്തിലേക്ക് മാറുന്നു എന്നതുകൊണ്ട് ദക്ഷിണകൊറിയക്കാര്‍ക്ക് അവരുടെ ഔദ്യോഗിക രേഖകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ പുതുക്കേണ്ടിവരില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം, സര്‍ക്കാര്‍ രേഖകളില്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പ്രാബല്യത്തിലുള്ള രീതിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം