ഒട്ടാവ: അമേരിക്ക നല്‍കുന്ന എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കാന്‍ കാനഡ. 10,000 പേര്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ രാജ്യത്ത് ജോലി ചെയ്യാന്‍ അവസരമൊരുക്കുമെന്ന് കാനഡ അറിയിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് .
കാനഡയില്‍ എവിടെയും ഏത് തൊഴിലുടമയ്ക്ക് കീഴിലും ജോലി ചെയ്യാവുന്നതാണ്. അവരുടെ ഭാര്യക്കോ/ ഭര്‍ത്താവിനോ കുടുംബംഗങ്ങള്‍ക്കോ താത്കാലിക റസിഡന്റ് വിസ നല്‍കും. ഇത് ഉപയോഗിച്ച് അവര്‍ക്കും ജോലിയോ പഠനമോ ചെയ്യാനാകും. കാനഡ കുടിയേറ്റ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Read More:ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ പുതിയൊരു കുടിയേറ്റ നിയമം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ലോകത്തെ കഴിവുറ്റ തൊഴിലാളികള്‍ക്ക് കാനഡയിലെത്തി അവിടുത്തെ ടെക് കമ്പനികളില്‍ ചേരാന്‍ അവസരമൊരുക്കുന്നതായിരിക്കും ഈ മാറ്റം. എത്ര പേരെ അനുവദിക്കുമെന്നോ ആര്‍ക്കൊക്കെയാണ് യോഗ്യതയെന്നോ മന്ത്രി വിശദീകരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം