പത്തനംതിട്ട : ഭാര്യയുടെ ചികിത്സച്ചെലവിനുവേണ്ടി ഭർത്താവ് കലേഷ് കാട്ടുതേൻ വിൽക്കുകയാണ്. 13 ദിവസം മുൻപാണ് അജിത ഒരാൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവം എടുത്ത് പൊക്കിൾകൊടി മുറിച്ചതും ശുശ്രൂഷ നൽകിയതും ഭർത്താവ് കലേഷ്. നാൽപ്പത്തിരണ്ടുകാരനായ ഇദ്ദേഹം തന്നെയാണ് അജിതയുടെ മറ്റു 4 പ്രസവവും എടുത്തത്. ‘ജീവിതമല്ലേ സാർ, എല്ലാം പഠിച്ചു പോകും’’– കലേഷ് പറഞ്ഞു.
Read More:പുതിയ സാംസങ് എം34; 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററി
പത്തനംതിട്ട തണ്ണിത്തോട് തൂമ്പാക്കുളത്തുനിന്ന് 5 കിലോമീറ്റർ അകലെ ആലുവാംകുടി ഉൾവനത്തിലാണ് ഇവരുടെ കുടിൽ. പാറപ്പുറത്ത് ടാർപോളിൻ വലിച്ചു കെട്ടിയ കൂര. ആനകളും മറ്റു വന്യമൃഗങ്ങളും വിഹരിക്കുന്നിടമാണിത്. വടശേരിക്കരയിൽ 10–ാം ക്ലാസ് പഠനം പൂർത്തിയാക്കിയശേഷം കാടു മാത്രമായി കലേഷിന്റെ ലോകം. കാട്ടിൽ പോയി തേനെടുത്താണു ജീവിതം.
2 ദിവസം മുൻപ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലെ ഇവരുടെ കുടിലിലെത്തി അജിതയെയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം കാട്ടിൽനിന്നു ശേഖരിച്ച 6 കുപ്പി തേൻകൂടി ആംബുലൻസിൽ പോരുമ്പോൾ കലേഷ് സഞ്ചിയിലെടുത്തു. അത് പത്തനംതിട്ട നഗരത്തിലെത്തുമ്പോൾ വിറ്റിട്ടുവേണം ആശുപത്രിച്ചെലവു നടത്താൻ. അജിതയ്ക്കും കലേഷിനുമൊപ്പം മറ്റു മക്കളായ കാർത്തിക്കും കാർത്തികയും കല്യാണിയും കണ്ണനും ആശുപത്രിയിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം