നിഖിലിന്റെ ഫോണ്‍ കിട്ടിയാല്‍ മറ്റൊരു കേസ് കൂടി തെളിയും, സഹായിച്ചത് ബാബുജാന്‍; ആരോപണവുമായി ചെമ്പട ഗ്രൂപ്പ്

ആലപ്പുഴ: വ്യാജസര്‍ട്ടിഫിക്കറ്റ് കേസ് സംസ്ഥാനത്ത് വിവാദവും സർക്കാരിന് തലവേദനയുമായിരിക്കെ വീണ്ടും ആരോപണവുമായി കായംകുളത്തെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക്  പേജായ ചെമ്പട എത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസിൽ  പ്രതി നിഖില്‍ തോമസിനെ സഹായിച്ചത് കെഎച്ച് ബാബുജാന്‍ ആണെന്ന വാദവുമായി ചെമ്പട. പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയമിച്ചതും തുല്യത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി നല്‍കിയതിന് പിന്നിലും ബാബുജാന്‍ ആണ്. നിഖില്‍ തോമസ് ഫോണ്‍ എറിഞ്ഞുകളഞ്ഞുവെന്നത് കള്ളമാണെന്നും എല്ലാ അഴിമതി രേഖയും ഫോണിലുണ്ടെന്നും ചെമ്പട ആരോപിച്ചിരിക്കുകയാണ്.

ചെമ്പട കായംകുളം ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെ സിപിഎം കായംകുളം ഏരിയ സെക്രട്ടറി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ് എത്തിയിരിക്കുന്നത്. സിന്‍ഡിക്കേറ്റ് അംഗവും സിപിഎം ജില്ലാ സെക്രേട്ടറിയറ്റും അംഗമായ കെഎച്ച് ബാബുജാന്‍ എതിരെയാണ് കുറിപ്പില്‍ രൂക്ഷവിമര്‍ശനം എത്തിയിരിക്കുന്നത്.  


കായംകുളത്തെ സിപിഎം വിഭാഗയീതയുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ രണ്ട് ഫെയ്‌സ്ബുക്ക് പേജുകളാണ് കായംകുളും വിപ്ലവും ചെമ്പടയും. നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ചര്‍ച്ച ചെയ്തത് ഈ സാമൂഹിക മാധ്യമ പേജുകളിലായിരുന്നു. നിഖിലിനെ എല്ലാതരത്തിലും സഹായിച്ചത് ബാബുജനാണെന്നാണ് ചെമ്പടയുടെ പുതിയ കുറിപ്പില്‍ പറയുന്നു. 

നിഖിലിന്റെ ഫോണ്‍ കിട്ടിയാല്‍ മറ്റൊരു കേസ് കൂടി തെളിയുമെന്ന് മാത്രമല്ല മറ്റ് ചിലരുടെ കള്ളത്തരങ്ങളും പുറത്തുവരും. സര്‍വ അഴിമതിയുടേയും രേഖകള്‍ നിഖിലിന്റെ ഫോണിലുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് കേസ് വഴിതെറ്റാന്‍ കാരണം ഉന്നതരാഷ്ട്രീയബന്ധങ്ങളെന്നും ചെമ്പട കുറിപ്പില്‍ ആരോപിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം