കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞതായി റിപ്പോർട്ട്. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അതിശക്തമായ മഴയില്‍ കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി. മൂന്ന് മണിക്കൂറിലേറെയാണ് മഴ നിര്‍ത്താതെ ചെയ്തിരിക്കുന്നത്. ഇതോടെ ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപത്തെ നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്.
വിമാനത്താവളത്തിലെ കനാല്‍ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടര്‍ന്നു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം