മലപ്പുറം: സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് കാട്ടാനയ്ക്ക് ഷോക്കേറ്റു. നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയ്ക്കാണ് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ് മണിക്കൂറുകളോളം കിടന്ന കാട്ടാനയെ നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റിയാണ് രക്ഷപ്പെടുത്തിയത്. കാട്ടാന പിന്നീട് കാട്ടിലേക്ക് തിരിച്ചുപോയി.
കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് കാട്ടാനക്ക് വൈദ്യുതിതാഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തുകയുണ്ടായത്.
രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാര്‍ പിന്നോട്ട് എടുത്ത് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയച്ചതോടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം കാട്ടാനയെ വനത്തിലേക്ക് കയറ്റി വിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം