ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായകള്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷന് സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകനായ ജയ്മോന് ആന്‍ഡ്രൂസ് മുഖേനെയാണ് അപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കക്ഷി ചേരാനാണ് അപേക്ഷ.
കേരളത്തില്‍ കുട്ടികള്‍ക്കെതിരെ തെരുവ് നായകളുടെ അക്രമം കൂടുന്നതായി കമ്മീഷന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കട്ടി. അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്കും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കമെന്നാണ് കമ്മീഷന്റെ ആവശ്യം.
വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിരീക്ഷിച്ചിരുന്നു. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാര്‍ഗങ്ങളിലൂടെ ദയാ വധം ചെയ്യാന്‍ അനുവദിക്കണെമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ അപേക്ഷ ജൂലൈ 12 ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കൊലപ്പെടുത്തിയ നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനമായി. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത നിഹാലിനെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ ദേഹമാസകലം കടിയേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തില്‍ മുറിവേറ്റിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം