കൊൽക്കത്ത: മോശം കാലാവസ്ഥയെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിലിലാണ് കോപ്ടർ ഇറക്കിയത്. ലാൻഡിങ്ങിനിടെ മമതക്ക് നിസാര പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു.
ജല്‍പായ്ഗുരിയില്‍ നിന്ന് ബാഗ്ഡോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമത. കനത്ത മഴയിൽ സഞ്ചരിക്കുന്നതിനിടെ കോപ്ടർ കുലുങ്ങിയതിനാൽ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി. പരുക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ കുലുങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
പ്രാഥമിക ചികിത്സക്ക് ശേഷം വിമാനത്താവളത്തിലേക്ക് റോഡ് മാർഗം യാത്ര ചെയ്ത മുഖ്യമന്ത്രിയി കൊൽക്കത്തയിലേക്ക് വിമാനത്തിൽ തിരിച്ചു. ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം