കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മകൻ സ്വലാഹുദ്ദീൻ അയ്യൂബി. രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് മഅ്ദനിയെ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ക്രിയാറ്റിന്റെ അളവ് കൂടി ഉയർന്നതോടെ കിഡ്നിയുടെ പ്രവർത്തനശേഷിയും കുറഞ്ഞ നിലയിലാണ്.
മഅ്ദനിക്ക് വിദഗ്ധ ചികിത്സ നൽകാൻ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും സ്വലാഹുദ്ദീൻ അയ്യൂബി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം സന്ദർശിക്കണം. കേരളത്തിൽ മികച്ച ചികിത്സ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
മഅ്ദിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വൈകീട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കിഡ്നിയുടെ പ്രവർത്തന ശേഷി കുറഞ്ഞ നിലയിലാണെന്നും മഅ്ദനി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയശേഷം അൻവാർശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവില് നിന്ന് പുറപ്പെട്ടത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം