കാസര്‍കോട്: മഹാരാജാസ് കേളജില്‍ ജോലി ചെയ്തെന്ന് കാണിക്കുന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസിൽ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. അഗളി പൊലീസിന് നല്കിയ മൊഴി ചോദ്യം ചെയ്യലില്‍ വിദ്യ ആവർത്തിക്കുകയുണ്ടായി. രാവിലെ പതിനൊന്നരയോടെയാണ് അഭിഭാഷകനൊപ്പം വിദ്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഡിവൈഎസ്പിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് വിദ്യയുടെ അറസ്റ്റ്. ഹോസ് ദുര്‍ഗ് കോടതിയില്‍ വിദ്യയെ ഹാജരാക്കും. എന്നാല്‍ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കരിന്തളം കോളേജില്‍ വിദ്യ ഒരു വര്‍ഷം ജോലി ചെയ്തിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നീലേശ്വരം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വ്യാജരേഖ ഉണ്ടാക്കിയത് ആരുടെയും സഹായമില്ലാതെയാണ്. ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. കരിന്തളം കോളേജില്‍ സമര്‍പ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം