മുംബൈ : ഡാൻസ്കെ ബാങ്കുമായി 454 ദശലക്ഷം ഡോളറിന്റെ കരാറിലേർപ്പെട്ട് ഇൻഫോസിസ്. കരാർ പ്രകാരം ഇന്ത്യയിലെ ബാങ്കിന്റെ കീഴിലുള്ള ഐടി സെന്റർ ഇൻഫോസിസ് ഏറ്റെടുക്കും. 1400 പരിചയസമ്പന്നരായ ജീവനക്കാരാണ് നിലവിൽ കമ്പനിയിലുള്ളത്. ഡിജിറ്റൽ ബാങ്കിങ് രംഗത്ത് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ കരാറെന്നും ഡാൻസ്കെ ബാങ്ക് അറിയിച്ചു.
Read More:ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് അജു വർഗീസ്
അഞ്ചു വർഷത്തേക്കാണ് ഇരു കമ്പനികളും ചേർന്നു പ്രവർത്തിക്കാനുള്ള ധാരണയിലെത്തിയത്. ഈ കാലയളവ് ആവശ്യമെങ്കിൽ ഒരു വർഷം വീതം മൂന്നു തവണ നീട്ടാമെന്നും കരാറിൽ പറയുന്നു. ഡാൻസ്കെ ബാങ്കിന്റെ 100 ശതമാനം ഓഹരിയും നിലവിൽ ഇൻഫോസിസിന്റെ കയ്യിലാണ്. ഏകദേശം 16 കോടി ഇന്ത്യൻ രൂപയ്ക്കാണ് ഇടപാട് നടത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തോടെ ഇടപാടുകൾ പൂർത്തിയാക്കുമെന്നും ഇൻഫോസിസ് റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം