അഴിമതി ക്യാമറയുടെ മറവിലും കൊള്ള

എ.ഐ ക്യാമറ 
ലാപ്ടോപ്പ് വാങ്ങിയതിലും വൻതോതിലുളള അഴിമതി 
 രേഖകൾ പുറത്ത് വിട്ടു
എ.ഐ ക്യാമറയുമായി   ബന്ധപ്പെട്ട് ലാപ്ടോപ്പ് വാങ്ങിയതിലും വൻതോതിലുളള അഴിമതിയാണ് നടന്നത്. ഇവരുടെ കരാറിൽ പറയുന്ന സ്പെസിഫിക്കേഷൻ അനുസരിച്ചാണെങ്കിൽ അൻപത്തിയേഴായിരം രൂപയ്ക്ക് ഒരു ലാപ്ടോപ്പ് കിട്ടും. ഇപ്പോൾ അവർ വാങ്ങിയിരിക്കുന്നത് ഒരുലക്ഷത്തി നാൽപ്പത്തിയെണ്ണായിരം രൂപയ്ക്കാണ്.  മൊത്തം 358 ലാപ്ടോപ്പുകൾ ആണ് വാങ്ങിയിട്ടുളളത് 358 ലാപ്ടോപ്പ് വാങ്ങിയപ്പോൾ രണ്ട് കോടി രൂപയ്ക്ക് വാങ്ങിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ഏതാണ്ട് അഞ്ച് കോടി രൂപയിലധികം കൊടുത്താണ് ഇത് വാങ്ങിയിരിക്കുന്നത്. അപ്പോൾ മൂന്നിരട്ടി വിലയാണ്  കൊടുത്തിരിക്കുന്നത്   151 കോടിരൂപ ടെൻഡർ ചെയ്തു പരിപാലനം ഉൾപ്പെടെ 232 കോടിയിലേക്ക് വന്നത് ഇതുകൊണ്ടാണ്.   ലാപ്ടോപ്പ് ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്ത് വിട്ടു.  വൻതോതിലുളള അഴിമതിയാണ് നടന്നിരിക്കുന്നത് . മാർക്കറ്റിലുളളതിനെക്കാൾ 300 ശതമാനം കൂടുതൽ തുകയ്ക്കാണ് ഇതു വാങ്ങിയിരിക്കുന്നത്.  
വൻതോതിലുളള തീവെട്ടിക്കൊളളയാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്.  ഹൈക്കോടതി അതുകൊണ്ടാണ് ഈ കാര്യത്തിൽ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനി ഈ വിവരം കൂടി ഞങ്ങൾ കോടതിയെ അറിയിക്കും. 
 മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. ബന്ധപ്പെട്ടയാളുകൾ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല അതുകൊണ്ടാണ്  കോടതിയിലേക്ക് പോകേണ്ടിവന്നത്…

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News