ഇടുക്കി: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും പന്നിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും.
നേരത്തെയും വ്യാപകമായി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഫാമിലുണ്ടായിരുന്ന 230 പന്നികളില്‍ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വില്പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം