തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് തുക കുതിച്ചുയർന്നതോടെ പ്രതിമാസ പ്രീമിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി. ഇപ്പോൾ 500 രൂപയാണ് പ്രതിമാസ പ്രീമിയമായി ഈടാക്കുന്നത്. ഇത് 550 രൂപയാക്കണമെന്ന ശുപാർശയാണ് ദ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സർക്കാരിനു കൈമാറിയത്. ഇതു നടപ്പാക്കിയാൽ വാർഷിക പ്രീമിയം 6,000 രൂപയിൽ നിന്ന് 6,600 രൂപയായി ഉയരും. എന്നാൽ, ഇൻഷുറൻസ് കമ്പനിയുമായി 3 വർഷത്തെ കരാറിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ ഇടക്കാല പ്രീമിയം വർധന നടപ്പാക്കാൻ സർക്കാരിനു നിയമപരമായി ബാധ്യതയില്ല.
Read More:വന്ദേഭാരത് ഉദ്ഘാടനത്തിൽ ചെലവായത് 1.48 കോടി; കേരളത്തിൽ മാത്രം
ഇതിനിടെ, സർക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് രോഗികളിൽനിന്നു ചില ആശുപത്രികൾ പണം ഈടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് 13 ആശുപത്രികൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കാരണം കാണിക്കൽ നോട്ടിസ് നൽകി.
2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ് പദ്ധതി ഈ മാസം ഒരു വർഷം പൂർത്തിയാക്കുകയാണ്. ചികിത്സ ലഭ്യമാക്കുന്നതിന് ആദ്യ വർഷം 500 കോടി രൂപ ആശുപത്രികൾക്കു കൈമാറേണ്ടി വരുമെന്നാണ് ഇൻഷുറൻസ് കമ്പനി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 3 ലക്ഷം പേർ 717 കോടി രൂപ ക്ലെയിം ചെയ്തപ്പോൾ 697 കോടി രൂപ വിതരണം ചെയ്യേണ്ടി വന്നു. കമ്പനിക്കു സർക്കാർ നൽകുന്ന തുകയെക്കാൾ 217 കോടി രൂപ അധികം ചെലവാക്കേണ്ടി വന്നതോടെ കമ്പനിക്ക് പദ്ധതി നടത്തിപ്പ് നഷ്ടമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം