പാലക്കാട്:പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ഉണ്ടായ തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്ലാൻ്റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി തരം തിരിച്ച് മാറ്റി വെച്ച മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. എട്ടേക്കർ വിസ്തൃതിയാണ് മാലിന്യ സംസ്കരണ പ്ലാൻ്റിനുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം