വെല്ലിങ്ടൻ : ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹോപ്കിൻസിന്റെ ചൈനായാത്രയ്ക്ക് അകമ്പടിയായി മറ്റൊരു കാലി വിമാനം കൂടി അയച്ചത് ചർച്ചയായി. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബോയിങ് 757 വിമാനമായ ‘ബെറ്റി’ കാലപ്പഴക്കം മൂലം ഇടയ്ക്കിടെ കേടാകുന്നതിനാൽ മുൻകരുതൽ എന്നനിലയിലാണു മറ്റൊരു ബോയിങ് 757 കൂടി അയയ്ച്ചതെന്നാണു സർക്കാർ വിശദീകരണം. എന്നാൽ വേണ്ടത്ര സുരക്ഷയില്ലാത്ത വിമാനത്തിലാണോ പ്രധാനമന്ത്രിയുടെ വിദേശയാത്ര എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. ചൈനയുമായുള്ള വ്യാപാരചർച്ചയ്ക്ക് ഇന്നലെ ബെയ്ജിങ്ങിലെത്തിയ ഹോപ്കിൻസിനൊപ്പം 80 അംഗ പ്രതിനിധിസംഘവുമുണ്ട്.
Read More:വാഹനാപകടത്തിന് ശേഷം ബിനു അടിമാലി ആദ്യമായി പൊതുവേദിയിൽ
2016 ൽ അന്നത്തെ പ്രധാനമന്ത്രി ജോൺ കീ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിമാനം കേടായി ഓസ്ട്രേലിയയിൽ കുടുങ്ങി. പിന്നീട് ന്യൂസീലൻഡിൽ നിന്നു പകരം വിമാനമെത്തിയശേഷമാണു യാത്ര തുടർന്നത്. ഇതുമൂലം കീയുടെ മുംബൈ സന്ദർശനം റദ്ദാക്കേണ്ടിവന്നു. സമാന സാഹചര്യം ബെയ്ജിങ് യാത്രയിൽ ആവർത്തിക്കാതിരിക്കാനാണ് ഒരു വിമാനം കൂടി അയയ്ച്ചതെന്നു സർക്കാർ പറയുന്നു. പ്രധാനമന്ത്രിയെ പിന്തുടരുന്ന ഈ വിമാനം ബെയ്ജിങ് വരെ പോകില്ല, പകരം ഫിലിപ്പീൻസിലെ മനിലയിൽ കാത്തുകിടക്കും. പ്രധാനമന്ത്രിയുടെ യാത്രയ്ക്കുള്ള റോയൽ ന്യൂസീലൻഡ് എയർഫോഴ്സിന്റെ 2 വിമാനവും 30 വർഷത്തോളം പഴക്കമുള്ളതാണ്; 2030 ൽ പുതിയ വിമാനമെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം