ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ നടക്കുന്ന പരാക്രമങ്ങൾ കൂടിവരുകയാണ്. അതിനെതിരെ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ദിനംപ്രതി അക്രമം വർധിക്കുന്നു. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയ്ക്കിടെ സീറ്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന് അറസ്റ്റില്‍. ജൂണ്‍ 24ന് മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യയുടെ സി 866 വിമാനത്തിലാണ് സംഭവം.
യാത്രക്കാരനായ രാം സിങാണ് വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയത്. സീറ്റില്‍ ഇയാള്‍ തുപ്പിവെച്ചതായും എഫ്ഐആറില്‍ പറയുന്നു.ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ക്യാബിന് ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയതായി പറയുന്നു. മറ്റ് യാത്രക്കാരെ സുരക്ഷിതരായി മാറ്റിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇയാളുടെ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാരും ഇയാള്‍ക്കെതിരെ രംഗത്ത് എത്തി.
ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറിയത്. ക്രൂ അംഗം ഉടന്‍ തന്നെ വിവരം പൈലറ്റിനെയും മറ്റ് അധികൃതരെയും അറിയിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം