കോട്ടയം: ചലച്ചിത്ര ഛായാഗ്രാഹകൻ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചലച്ചിത്രം അടക്കം നിരവധി സംരംഭങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
അതിരമ്പുഴ ഉള്ളം പള്ളിയിൽ ഇസ്മായിലിന്റെയും ലൈലയുടെയും മകനാണ്. ഭാര്യ: സജില (മെഡിക്കൽ കോളജ്, കോട്ടയം) മക്കൾ: ഇഹ്സാൻ നവാസ്, ഫർഹാൻ നവാസ്.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൈതമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഇന്ന് മലയാള സിനിമാ രംഗത്ത് നിന്ന് ഓർമ്മയിലേക്ക് മറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് നവാസ് ഇസ്മായി. മുതിർന്ന നാടക – സിനിമാ നടൻ സിവി ദേവും ഇന്ന് വൈകിട്ട് മരിച്ചിരുന്നു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ച കലാകാരനായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം