തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത വിശാൽ ജനസഭ പരിപാടിയിൽ വേദിയിൽ ഇരിപ്പിടം നൽകിയില്ല, പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്നിവയാണ് നടന്റെ അതൃപ്തിക്ക് കാരണം.
പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.
‘‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’’ – കൃഷ്ണകുമാർ പറഞ്ഞു.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
ബിജെപി ദേശീയ കൗൺസിൽ അംഗമാണ് കൃഷ്ണകുമാർ. എന്നാൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫോണിൽ പോലും തന്നെ ബന്ധപ്പെട്ടില്ലെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളം സന്ദർശിച്ചത്. മോദി സർക്കാറിൻറെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ചുള്ള വിശാല ജനസഭാ സമ്മേളനമാണ് ഇന്ന് നടന്നത്. ജില്ലയിലെ മുഴുവൻ ബൂത്ത് ഭാരവാഹികളെയും പങ്കെടുപ്പിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. ലോക്സ ഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാനത്ത് വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. സംസ്ഥാന നേതാക്കളുടെ യോഗത്തിലും നദ്ദ പങ്കെടുത്തിരുന്നു. സമീപകാലത്ത് പാർട്ടിയിൽ നിന്ന് ചലച്ചിത്ര രംഗത്തെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായതിന് പിന്നാലെ നടന്ന വലിയ പരിപാടിയിലാണ് ദേശീയ കൗൺസിൽ അംഗം കൂടിയായ നടനെ മാറ്റി നിർത്തിയത്.
ബിജെപിയിൽ കലാകാരൻമാർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന വിമർശനവുമായി സംവിധായകരായ രാജസേനൻ, രാമസിംഹൻ (അലി അക്ബർ), നടൻ ഭീമൻ രഘു എന്നിവർ പലപ്പോഴായി പാർട്ടി വിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിക്ക് താരത്തിളക്കം നൽകി മത്സര രംഗത്തുണ്ടായിരുന്നവരാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുയർത്തി പാർട്ടി വിട്ടത്. ഇതിനു പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാറും രംഗത്തെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം