കൊച്ചി: നെടുമ്പാശ്ശേരിയിൽ കാർഗോ വഴി സ്വർണം കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
മലപ്പുറം സ്വദേശികളായ ബുഷറ, സജിന എന്നിവരുടെ പേരിലാണ് കൊറിയർ അയച്ചിട്ടുള്ളത്. ബുഷറയുടെ പേരില്‍ 200 ഗ്രാം സ്വര്‍ണമാണ് അലുമിനിയം ഫോയില്‍ റോളിനകത്ത് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്.
പിന്നീട് വീണ്ടും പരിശോധിച്ചപ്പോഴാണ് സജിനയുടെ പേരില്‍ 210 ഗ്രാം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടങ്ങി. നാലാം തവണയാണ് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം