ഹൈദരാബാദ്: തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയും മുന്‍ എംഎല്‍എയും ഉള്‍പ്പെടെ 12 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശനം. ബിആർഎസിൽനിന്നും ബിജെപിയിൽനിന്നും കൂടുതൽ നേതാക്കൾ അടുത്തുതന്നെ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
ശ്രീനിവാസ് റെഡ്ഡി, ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പനയം വെങ്കിടേശ്വര്ലു, കോരം കനകയ്യ, കോട റാം ബാബു തുടങ്ങിയ 12 നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിആര്‍എസ് എംഎല്‍എ നര്‍സ റെഡ്ഡിയുടെ മകന് രാകേഷ് റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ പട്ടികയിലുണ്ട്.
പാർട്ടിവിരുദ്ധത ആരോപിച്ച് ശ്രീനിവാസ് റെഡ്ഡിയെയും കൃഷ്ണ റാവുവിനെയും ബിആർഎസ് ഏപ്രിലിൽ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരെയും ബിജെപിയും കോൺഗ്രസും തങ്ങളുടെ പാർട്ടിയിലേക്കു ക്ഷണിച്ചെങ്കിലും കോൺഗ്രസിലേക്കു ചേക്കേറാൻ ഇവർ തീരുമാനിക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. തെലങ്കാനയിലെ ഈ മുന്നേറ്റം തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ കോൺഗ്രസിനു വലിയ ആശ്വാസമാണു നൽകുന്നത്. കൊല്ലൂർ മണ്ഡലത്തിൽനിന്ന് ആറു തവണ എംഎൽഎയും മുൻ മന്ത്രിയുമാണ് കൃഷ്ണ റാവു. ബിആർഎസിന് ദുർബലമായ ഖമ്മത്ത് പ്രബലനായ നേതാവാണ് റെെഡ്ഡി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം