മോസ്കോ: റഷ്യയിലെ വ്ലാദിമിർ പുടിൻ സർക്കാരിനെ അട്ടിമറിക്കാൻ വാഗ്നർ കൂലിപ്പട്ടാളം ശ്രമിച്ചിട്ടില്ലെന്ന് വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ. ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കണമെന്ന ഉദ്ദേശ്യമോ ഭരണകൂടത്തെ താഴെയിറക്കണമെന്ന ലക്ഷ്യമോ വാഗ്നർ കൂലിപ്പട്ടാളത്തിന് ഇല്ലായിരുന്നുവെന്ന് പ്രിഗോഷിൻ ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
“റഷ്യയുടെ നേതൃത്വത്തെ അട്ടിമറിക്കാനല്ല ഞങ്ങള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അറിയിക്കാനാണ് മോസ്കോയിലേക്ക് മാര്‍ച്ച് നടത്തിയത്”, പ്രിഗോഷിന് വെളിപ്പെടുത്തി. സായുധ കലാപത്തില്‍ നിന്ന് പിന്‍വാങ്ങി 24 മണിക്കൂറിന് ശേഷമാണ് 11 മിനിറ്റോളം വരുന്ന വീഡിയോ സന്ദേശത്തിലൂടെ പ്രിഗോഷിന് വാഗ്നര്‍ സേനയുടെ നാടകീയ നീക്കങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
വാഗ്നറുകളുടെ നാശം ഒഴിവാക്കുക, സ്ഥാനത്തിന് നിരക്കാത്ത നിലയില്‍ വന്‍തോതില്‍ പിഴവുകള്‍ വരുത്തിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും പ്രിഗോസിന് പറഞ്ഞു.
ഒരു തുള്ളി രക്തം പോലും ചിന്താതെ റോസ്തോവ് ഓൺ ഡോൺ നഗരം കീഴടക്കിയതും മോസ്കോ നഗരത്തിന് 200 കിലോമീറ്റർ അടുത്ത് വരെ എത്തിയതും വാഗ്നർ പോരാളികളുടെ കാര്യക്ഷമതയുടെ തെളിവാണ്. തങ്ങൾ റഷ്യൻ പട്ടാളത്തിന് ഒരു മാസ്റ്റർ ക്ലാസ് നൽകുകയായിരുന്നു. ഈ രീതിയിലായിരുന്നു യുക്രെയ്നിൽ പോരാട്ടം നടത്തേണ്ടിയിരുന്നത്.
തങ്ങളുടെ 1,000 പോരാളികളെ റഷ്യൻ സൈന്യം മിസൈൽ വർഷത്തിലൂടെ വധിച്ചു. ഇതാണ് മോസ്കോയിലേക്ക് മാർച്ച് നടത്താൻ തങ്ങളെ ഉടനടി പ്രേരിപ്പിച്ചത്. മോസ്കോയ്ക്ക് മുമ്പിൽ നിലയുറപ്പിച്ച റഷ്യൻ സൈനികരെ കൊല്ലേണ്ടിവരുമെന്ന് ഘട്ടം എത്തിയപ്പോഴാണ് വാഗ്നർ ഗ്രൂപ്പ് പിന്മാറിയതെന്നും പ്രിഗോഷിൻ അറിയിച്ചു.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
ഹെലികോപ്റ്ററിൽ നിന്ന് തങ്ങൾക്ക് നേരെ ആക്രമണം നടത്തിയ ചില റഷ്യൻ സൈനികരെ വധിച്ചതിൽ ദുഃഖമുണ്ടെന്നും വാഗ്നർ പോരാളികളെ കരാറിൽ ഒപ്പുവയ്പ്പിച്ച് സൈന്യത്തിൽ ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രിഗോഷിൻ കൂട്ടിച്ചേർത്തു.
ജൂലായ് ഒന്നോടെ വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യന്‍ പ്രതിരോധസേനയുമായി ലയിപ്പിക്കുന്നതിനും ശ്രമമുണ്ടായി. എന്നാല്‍ പ്രതിരോധ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നതിന് തങ്ങളുടെ കമാന്‍ഡര്‍മാര്‍ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 ഓളം വാഗ്നറുകള്‍ കൊല്ലപ്പെട്ടുവെന്നും പ്രിഗോഷിന് വെളിപ്പെടുത്തി.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നറുകള്‍ക്ക് നിയമപരമായി മുന്നോട്ട് പോകുന്നതിനുള്ള വഴികള്‍ മുന്നിലേക്ക് വെച്ച് മധ്യസ്ഥശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പ്രിഗോഷിന് വെളിപ്പെടുത്തിയിട്ടില്ല. മധ്യസ്ഥ ഉടമ്പടിയുടെ ഭാഗമായി പ്രിഗോഷിന് ബെലാറൂസിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ വാഗ്നറുകള്‍ സായുധ കലാപം അവസാനിപ്പിച്ചതിന് ശേഷം പ്രസിന്റ് വ്ളാദിമിര്‍ പുതിന് ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം