2023 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം അഹമദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കും. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും കളിക്കാൻ സന്നദ്ധരാണെന്ന് പിസിബി അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒക്ടോബർ 15 നാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ- പാക് മത്സരം. പാക് ടീമിൻറെ സുരക്ഷ കണക്കിലെടുത്ത് മത്സരം ചെന്നൈ, ബെംഗലൂരു, കൊൽക്കത്ത നഗരങ്ങളിലേതിലേക്കെങ്കിലും മാറ്റണമെന്നായിരുന്നു പിസിബി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്ത്തകര്; കനത്ത പൊലീസ് സുരക്ഷ
അഫ്ഗാനിസ്ഥാനെതിരായ മത്സരം ചെന്നൈയിൽ കളിക്കുന്നതിനും ഓസ്ട്രേലിയക്കെതിരായ മത്സരം ബെംഗലൂരുവിൽ കളിക്കുന്നതിനും പാകിസ്താൻ എതിർപ്പ് അറിയിച്ചിരുന്നു. ഇതിലിപ്പോഴും അവർ ഉറച്ച് നിൽക്കുകയാണ്. സുരക്ഷാപരമായ കാരണങ്ങളല്ലാത്തതിനാൽ ഈ എതിർപ്പുകളും ഐസിസി തള്ളിക്കളഞ്ഞേക്കും. നാളെ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ലോകകപ്പിൻറെ ഔദ്യോഗിക മത്സരക്രമം ഐസിസി പുറത്തിറക്കും.
സീറ്റുകളുടെ എണ്ണം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഐസിസിയുടെ പ്രധാന വരുമാന മാർഗമാണ്. അതുകൊണ്ടു തന്നെ ലോകകപ്പിലെ ഏറ്റവും കൂടുതൽ കാണികളെ ഉൾകൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ- പാക് മത്സരം നടത്താൻ തന്നെയാണ് ഐസിസിയും ബിസിസിഐ നേരത്തെ തീരുമാനത്തിലെത്തിയത്. ലോകകപ്പിൻറെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നതും ഫൈനൽ നടക്കുന്നതും അഹമ്മദാബാദിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം