പട്ന: പൊതുസ്ഥലത്ത് പുകവലിച്ചതിന് അധ്യാപകരുടെ മര്‍ദനമേറ്റ പതിനഞ്ചുകാരന് ദാരുണാന്ത്യം. ബിഹാറില്‍ ചമ്പാരന്‍ സ്വദേശിയായ ബജ്രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
അമ്മയുടെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ നിന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചിരുന്നു. ഇതു കണ്ട സ്കൂളിന്റെ ചെയര്മാന് കുട്ടിയോട് ദേഷ്യപ്പെടുകയുണ്ടായി. ഈ സമയത്ത് ചെയര്‍മാനോടൊപ്പം ബന്ധുവായ ഒരു അധ്യാപകനും ഉണ്ടായിരുന്നു. തുടര്‍ന്ന് ചെയര്മാന് കുട്ടിയുടെ പിതാവിനെ ഇക്കാര്യം വിളിച്ചറിയിച്ചു. വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ സ്കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ ആരോപിച്ചു.
അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. പുകവലിച്ച കാര്യം വീട്ടുകാരോട് പറയുമെന്ന് ഭയപ്പെട്ട് വിഷം കഴിച്ചതെന്നാണ് അധ്യാപകരുടെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം