സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടന് പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂര്‍ത്തിയായ പൃഥ്വിരാജിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ താരത്തിന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിന് നിർദേശിച്ചിരിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.
ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്റെയും’ താരം നായകനാകുന്ന നിരവധി സിനിമകളുടെയും ചിത്രീകരണവും പ്രി പ്രൊഡക്ഷനും അനശ്ചിതത്വത്തിലാകും. ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു പൃഥ്വി. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തൽക്കാലം നീട്ടിവച്ചു. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനു പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല സിനിമകളുടെയും പ്രി പ്രൊഡക്ഷൻ ജോലികളും നിലവിലെ സാഹചര്യത്തില്‍ നീട്ടിവയ്ക്കേണ്ടിവരും.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു.
Read More:നടി ശർമിളി അമ്മയാകാൻ ഒരുങ്ങുന്നു
ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലർ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ഇ. കുര്യന്, വാർത്താപ്രചരണം: സ്നേക്ക് പ്ലാന്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം