കുവൈത്ത് സിറ്റി: 2022 അവസാനത്തോടെ പൗരന്മാരുടെ എണ്ണം ഏകദേശം 1.517 മില്യൺ എന്ന നിലയിൽ എത്തിയതായി കണക്കുകൾ. ജനസംഖ്യയെക്കുറിച്ചുള്ള സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ള 783,000 പൗരന്മാരാണുള്ളത്. തൊഴിൽ വിപണിയിലെ പൗരന്മാരുടെ എണ്ണം നിലവിൽ ഏകദേശം 443,000 ആണ്. അതായത് തൊഴിൽ വിപണിയിൽ വരുന്നവർ നിലവിൽ ഉള്ളവരുടെ എണ്ണത്തിന്റെ 1.8 ഇരട്ടിയാണ്.
Read More:സ്വത്ത് തർക്കത്തിന്റെ പേരിൽ ഭര്‍തൃമാതാവിന് ക്രൂര മർദനം; വീഡിയോ
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ ശതമാനം നിലവിൽ 83.8 ശതമാനം ആണ്. എണ്ണയുടെ പ്രാധാന്യം കുറഞ്ഞുവരുന്ന ഈ കാലയളവിൽ യുവാക്കളിൽ തൊഴിലില്ലായ്മയുടെ ഭാരം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് 2022 ജൂണിൽ തൊഴിലില്ലാത്തവരുടെ എണ്ണം പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോർട്ടിൽ തൊഴിലില്ലാത്ത യുവാക്കളുടെ ശതമാനം 76.4 ശതമാനം ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം