സൂറത്ത്: സോഷ്യൽ മീഡിയകളിൽ ദിനംപ്രതി ഓരോ വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയിരിക്കുന്നത് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍തൃമാതാവിനെ ക്രൂരമായി മർദിക്കുകയും കടിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോയാണ്. ഗുജറാത്തിലെ സൂറത്തിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നിരിക്കുന്നത്. കുടുംബത്തിലെ സ്വത്തു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
Read More:എന്താണ് ജനറ്റിക്സ് റിസ്ക് ? അറിയേണ്ടതെന്തെല്ലാം…
ഒരു യുവതി സോഫയില്‍ ഇരിക്കുന്ന പ്രായമായ സ്ത്രീയുടെ മേല്‍ ചാടിവീഴുന്നതും അവരെ കടിക്കുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കുന്നു. ഇതിനിടയില്‍ ഒരു പുരുഷന് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്. സമീപം ഏഴോ എട്ടോ വയസ് പ്രായമുള്ള പെണ്‍കുട്ടി പേടിച്ച് ഇരിക്കുന്നത് കാണാൻ സാധിക്കും. പിന്നീട് പെണ്‍കുട്ടി അവിടെ നിന്നും മാറിപ്പോകുന്നതും കാണാൻ കഴിയുന്നു.
Daughter-In-Law beats up and bites old mother-in-law in a fight over property. Take action against her @CP_SuratCity pic.twitter.com/8zr8RhDkUA
— Deepika Narayan Bhardwaj (@DeepikaBhardwaj) June 25, 2023
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം